3.Manikarnika : The Queen Of Jhansi (2019)
1857 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ പട്ടാളക്കാർക്ക് വെടിയുതിർക്കാൻ നൽകുന്ന തിരകളിൽ പന്നിയുടെയോ, പശുവിന്റെയോ കൊഴുപ്പ് അടങ്ങിയിരിക്കുന്നു എന്നൊരു വിവാദം ആളിപ്പടരുകയും കമ്പനിയിലെ പട്ടാളക്കാർക്കിടയിൽ ഹൈന്ദവ മുസ്ലിം സമുദായങ്ങളോടുള്ള വെല്ലുവിളിയാണ് എന്നൊരു ചിന്ത ഉണരുകയും പട്ടാളത്തിനുള്ളിൽ തന്നെ ഒരു കലാപം ഉണ്ടാകുന്നു. വെള്ളക്കാർ ശിപായി ലഹള എന്ന് പരിഹസിച്ചു വിളിച്ച ആ വിപ്ലവം ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര സമരം എന്നറിയപ്പെട്ടു.
കണ്ണിൽ കണ്ട വെള്ളക്കാരെ കൊന്നൊടുക്കുന്ന ലഹളക്കാരും അവരെ ഇല്ലായ്മ ചെയ്യുന്ന ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള സ്പർദ്ധയിൽ മംഗൾ പാണ്ഡെ എന്ന പട്ടാളക്കാരനെ തൂക്കിലേറ്റിയ ശേഷം ലഹള വ്യാപകമായി ഇന്ത്യ മുഴുവൻ പടർന്നു പിടിച്ചു. ഒന്നാം സ്വതന്ത്ര സമരത്തിൽ ഝാൻസിയിലെ റാണിയ്ക്കുള്ള പങ്കു വളരെ വലുതാണ്. ഒരു സാധാരണ പൂജാരിയുടെ മകളായ മണികർണിക എന്ന മനു എങ്ങനെ ഝാൻസിയുടെ റാണി ലക്ഷ്മി ഭായ് ആയി എന്നുള്ളതാണ് ഈ സിനിമയ്യുടെ കഥ.
ചരിത്രപ്രകാരം 14 വയസ്സിൽ തന്നെക്കാൾ 19 വയസ്സിനു മുതിർന്ന രാജാവിനെ വിവാഹം കഴിച്ച മണികർണികയെ നമുക്ക് ഈ സിനിമയിൽ കാണാൻ സാധിക്കില്ല. 29 വയസ്സിൽ മരിച്ച റാണിയെ 31 വയസ്സുള്ള കങ്കണ ആണ് അവതരിപ്പിക്കുന്നത്. ചരിത്രം സിനിമാറ്റിക് ലിബർട്ടിയ്ക്കായി വഴിമാറുന്ന രീതിയിൽ തിരക്കഥ എഴുതാൻ വിജയേന്ദ്ര പ്രസാദിന് കഴിഞ്ഞിട്ടുണ്ട്. സിനിമകളിലൂടെ ചരിത്രം മാറ്റാൻ കഴിവുള്ള സമയം കാലത്ത് ഇതെല്ലാം സർവ സാധാരണമാണ വിഷയം…
✔The Good – കങ്കണയുടെ പ്രകടനം വളരെ നന്നായിരുന്നു. യുദ്ധരംഗങ്ങൾ കൺവിൻസിംഗ് ആയിരുന്നു. ആർട്ട് വർക്കും ലൈറ്റിംഗും നല്ല ഛായാഗ്രഹണവും രണ്ടാം പകുതിയിലെ യുദ്ധരംഗങ്ങളും ഒക്കെയായി വലിയൊരു സ്ക്രീനിൽ സിനിമ കാണുമ്പോൾ നല്ലൊരു ദൃശ്യവിരുന്നു ആയിരുന്നു.
✔The Bad – സിനിമയിൽ കടന്നു വരുന്ന മെലോഡ്രാമ പലപ്പോഴും അസഹനീയം ആയിരുന്നു. മണികർണിക ഝാൻസി റാണി ആയ ശേഷമുള്ള ചരിത്രപ്രാധാന്യമുള്ള പല കാര്യങ്ങളും സംഭവിക്കുന്നത് രണ്ടാം പകുതിയിൽ ആണ്. അതുവരെ റാണിയുടെ ചരിത്രം അറിയാവുന്ന എല്ലാവർക്കും അറിവുള്ള കാര്യങ്ങൾ വലിച്ചു നീട്ടി പറയുകയാണ്.
✔Engaging Factor – ആദ്യപകുതിയിൽ ഇടയ്ക്കിടെ ലാഗിംഗ് ഉള്ള മെലോഡ്രാമ കടന്നു വരികയും ചെയ്യുമ്പോൾ ചെറുതായി ബോറടിക്കുന്നുണ്ട്. പക്ഷെ രണ്ടാം പകുതിയിലേ ദേശീയതയും ആക്ഷൻ സീനുകളും ഒക്കെ ആ കുറവ് നികത്തുന്നുണ്ട്.
✔Last Word – ധീരവനിതയുടെ ചരിത്രം വലിയ സ്ക്രീനിൽ കാണുമ്പോൾ അവരോടുള്ള ബഹുമാനവും സ്നേഹവും കൂടും. സ്വതന്ത്രസമര സേനാനികളുടെ ആത്മകഥ പറയുന്ന സിനിമകൾ ഒന്നിൽ കൂടുതൽ തവണയൊന്നും ആരും കാണാറില്ല. ആ ഒരൊറ്റ തവണ കാണുമ്പോൾ സമയധന നഷ്ടം ഒന്നും തോന്നിക്കാത്ത സിനിമകളുടെ ലിസ്റ്റിൽ ഒന്ന്.
⭕Share with your friends
https://moviebuzztk.blogspot.com/2019/02/manikarnika-queen-of-jhansi-2019.html?m=1
0 Comments