Film         :  Yaathra

Star         : mammootty

Story       :ആന്ധ്രയിൽ 1994 ൽ അധികാരത്തിൽ കയറിയ തെലുങ്ക് ദേശം പാർട്ടിയുടെ മുഖ്യമന്ത്രി NTR ആയിരുന്നു. ഏകദേശം ഒരുവർഷത്തിനടുത്ത് നാടുഭരിച്ച ശേഷം NTR നു ശേഷം ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആകുന്നു. തൊട്ടടുത്ത തിരഞ്ഞെടുപ്പിലും തെലുങ്ക് ദേശം പാർട്ടി തന്നെ വിജയിച്ചു നായിഡു ഭരണം തുടരുന്നു. 

ആന്ധ്രയുടെ ചരിത്രത്തിൽ INC യും TDP യുമാണ് മാറി മാറി ഭരിച്ച പാർട്ടികൾ. നായിഡുവിന്റെ ഭരണം കഴിഞ്ഞുള്ള പത്തു വർഷങ്ങൾ INC യുടേത് ആയിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് YSR നടത്തിയ പദയാത്രയും ആ യാത്രയിൽ അദ്ദേഹം നേരിട്ട് കണ്ട കർഷകരുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങൾ വാഗ്ദാനം നൽകി അത് നിറവേറ്റി എങ്ങനെ ജനഹൃദയങ്ങളിൽ അദ്ദേഹം സ്ഥാനം പിടിച്ചു എന്നതാണ് യാത്ര എന്ന സിനിമ പറയുന്നത്.

തുടർച്ചയായി ജയിച്ചു അധികാരത്തിൽ ഇരിക്കെ തന്നെ മരണപ്പെട്ട YSR ന്റെ മരണം അറിഞ്ഞു ഏകദേശം നൂറിൽ കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്തു എന്നൊക്കെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കാനുള്ള ഒടർപ് യാത്രയും പിന്നീട് മകൻ ജഗൻ മോഹൻ റെഡ്ഢി കോൺഗ്രസ്‌ വിട്ടു YSR Congress Party രൂപീകരിച്ചതും ഒക്കെ ചരിത്രം.

TDP യുടെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള NTR കഥാനായുകുഡു, NTR മഹാനായുകുഡു എന്നീ സിനിമകൾ കണ്ട ജനങ്ങൾക്ക് ഈ സിനിമയിലൂടെ INC ന്റെ നല്ല മുഖം ആണോ അതോ YSR Congress Party യുടെ നല്ല മുഖമാണോ കാണേണ്ടി വരുന്നത്? ഏതു പാർട്ടിയുടെ പരസ്യം ആണ് ഈ ചിത്രം?

🔥The Good – മമ്മൂക്കയുടെ പ്രകടനം തന്നെയാണ് സിനിമയിൽ ആകെ എടുത്ത് പറയാൻ തോന്നുന്ന ഘടകം. അടിമുടി ആദർശധീരനായ ഒരു രാഷ്ട്രീയ പ്രവർത്തകനെ ശരീരഭാഷ കൊണ്ടും നോട്ടം കൊണ്ടും ഭാവം കൊണ്ടും ശബ്ദം കൊണ്ടും നമുക്ക് കാണാം. തെലുങ്കുമായോ പാർട്ടിയുമായോ ബന്ധം ഇല്ലാത്ത ഒരാൾക്ക് ഈ സിനിമയിൽ ആകെ തോന്നുന്ന പോസിറ്റീവും മമ്മൂക്ക മാത്രം ആകും.
🔥The Bad – ജനങ്ങൾക്കിടയിൽ നല്ല ഇമേജുള്ള ഒരു രാഷ്ട്രീയക്കാരന്റെ ജീവിതം എന്ന് പറയുമ്പോൾ സിനിമയിൽ നന്മ ഓവർ ലോഡഡ് ആണ്. ശത്രുക്കൾക്കു വരെ നന്മ ചെയ്യുന്ന YSR പലപ്പോഴും “ഇത് എന്ത് തേങ്ങയാടെ” എന്ന് ചോദിപ്പിക്കും. ഒരു പൊളിറ്റിക്കൽ വൈറ്റ് വാഷിംഗ്‌ ആണ് സിനിമ എന്ന മനസ്സോടെ കണ്ടാൽ പോലും ചില സീനുകൾ നല്ല അരോചകം ആയിത്തീരുന്നുണ്ട്.


പൊളിറ്റിക്കൽ ബയോപിക് എന്ന് പറയുമ്പോൾ സബ്ജക്റ്റ് ഡ്രൈ ആയിരിക്കും. എന്നിരുന്നാലും പേസിങ് കൂടിയ ഒരു ആഖ്യാനം ഉണ്ടെങ്കിൽ ആ കുറവ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. പക്ഷെ യാത്ര കുറേ നന്മകളും YSR ന്റെ ലാർജർ താൻ ലൈഫ് ഇമേജിനെ പൊലിപ്പിക്കുന്ന സീനുകളും അല്ലാതെ ഇന്റർസ്റ്റിംഗ് ആയി യാതൊന്നും തന്നെ ഓഫർ ചെയ്യുന്നില്ല.
കഷ്ടപ്പെടുന്ന ജനങ്ങൾ – YSR കാണുന്നു – അതെല്ലാം മാറ്റിമറിക്കും എന്നുള്ള വാഗ്ദാനം – പറഞ്ഞ വാക്ക് നിറവേറ്റുന്നു ഈ ഫോർമാറ്റിൽ ആണ് സിനിമയുടെ നീക്കം. ഇതിനിടയിൽ INC,TDP യുടെ ചില നേതാക്കളെ താങ്ങുന്നുമുണ്ട്. ഓവറായി വരുന്ന മെലോഡ്രാമ അസഹനീയം ആയിരുന്നു എന്ന് പറയാതെ വയ്യ.
🔥Last Word – പൊളിറ്റിക്കൽ ഡ്രാമയുള്ള ബയോപിക് കാണാൻ താല്പര്യം ഉള്ളവർക്ക് മാത്രമുള്ള സിനിമ. തിരഞ്ഞെടുപ്പിന് മുൻപ് YSR നടത്തിയ പദയാത്രയും എങ്ങനെ ജനങ്ങളുടെ ഇടയിൽ വലിയ സ്ഥാനം നേടിയെടുത്തു എന്നതൊക്കെ സിനിമാറ്റിക് ലിബർട്ടി കലർത്തി ഒരു ഇലക്ഷൻ പ്രചരണം ആക്കിയെടുത്ത ഒരു സിനിമ.
           
             Share on your friends
               Tank you